മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് അനധികൃതമായി സ്വത്തു സമ്പാദിച്ചുവെന്ന് വിജിലന്‍സിന് മൊഴി.ജേക്കബ് തോമസിനെതിരെ പരാതി നല്‍കിയ കണ്ണൂര്‍ സ്വദേശി സത്യന്‍ നരവൂരാണ് എസ്‌പിക്ക് മുന്നില്‍ ഹാജരായി മൊഴി നല്‍കിയത്. തമിഴനാട്ടിലെ രാജപാളയത്ത് 2001ല്‍ ജേക്കബ് തോമസും ഭാര്യയും ചേര്‍ന്ന് 100 ഏക്കര്‍ ഭൂമി അനധികൃതമായി വാങ്ങിയെന്നാണ് പരാതി.


കൊച്ചിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഇസ്ര -ടെക്നോ എന്ന സ്ഥാപത്തിന്‍റെ ഡയറക്ടര്‍ എന്ന നിലയില്‍ തമിഴനാട്ടിലെ രാജപാളയത്ത് 2001ല്‍ ജേക്കബ് തോമസും ഭാര്യയും ചേര്‍ന്ന് 100 ഏക്കര്‍ ഭൂമി അനധികൃതമായി വാങ്ങിയെന്നാണ് പരാതി. ഈ സ്വത്ത് വിവരം ജേക്കബ് തോമസ് സര്‍ക്കാരില്‍ നിന്ന് മറവിച്ചുവച്ചുവെന്നും പരാതിയിലുണ്ട്. പരാതിയില്‍ പ്രാഥമിക പരിശോധനയാണ് നടക്കുന്നത്. ഇതിന്രെ ഭാഗമായി പരാതി നല്‍കിയ സത്യന്‍നരവൂരിന്‍റെ മൊഴി വിജിലന്‍സ് എസ്‌പി ജയകുമാര്‍ രേഖപ്പെടുത്തി.

സമാനമായ പരാതി സര്‍ക്കാരിനും മുന്നിലും ഹൈക്കോടതിയിലുമുണ്ട്. മുമ്പും ജേക്കബ് തോമസിനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സത്യന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. മൊഴിയും രേഖകളും പരിശോധിച്ചശേഷം കഴമ്പുണ്ടെങ്കില്‍ ത്വരിത പരിശോധനക്ക് വിജിലന്‍സ് ഡയറക്ടറോട് അന്വേഷണ ഉദ്യോഗസ്ഥന്‍ ശുപാര്‍ശ നല്‍കും. ജേക്കബ് തോമസിന്റെ വിശദീകരണം വിജിലന്‍സ് തേടും. സെന്‍കുമാര്‍ വിമരിച്ചാല്‍ സംസ്ഥാനത്തുള്ള മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനാണ് ഇപ്പോള്‍ ഐഎംജി ഡയറക്റായ ജേക്കബ് തോമസ്. പുതിയ പൊലീസ് മേധാവിയെ തെരഞ്ഞെടുക്കാനുളള നീക്കങ്ങള്‍ തുടങ്ങുന്നതിനിടെയാണ് ജേക്കബ് തോമസിനെതിരെയുളള പരാതി.