ഇസ്ലാമാബാദ്: കുല്‍ഭൂഷണ്‍ യാദവ് കേസില്‍ അന്താരാഷ്ട്ര നിത്യനായ കോടതിയുടെ വിധി അംഗീകരിക്കില്ലെന്ന് പാകിസ്ഥാന്‍. അതിനും മുകളിലാണ് പാക് കോടതിയെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ വിദേശകാര്യ ഉപദേശകന്‍ സര്‍താജ് അസീസ് പറഞ്ഞു.

കുല്‍ഭൂഷണ് കോണ്‍സുലാര്‍ സഹായം അനുവദിക്കില്ലെന്നും പാകിസ്ഥാന്‍ വ്യക്തമാക്കി. കുല്‍ഭൂഷണ്‍ യാദവ് കുറ്റസമ്മതം നടത്തിയതാണെന്നും പാക്കിസ്ഥാനില്‍ ഭീകരപ്രവര്‍ത്തനം നടത്തുകയെന്ന ലക്ഷ്യത്തോടെ വ്യാജ പാസ്പോര്‍ട്ട് ഉപയോഗിച്ച് രാജ്യത്ത് എത്തിയതാണെന്നും സര്‍താജ് അസീസ് പറഞ്ഞു. രാജ്യത്തെ നിയമമനുസരിച്ചാണ് കുല്‍ഭൂഷണെ ശിക്ഷിച്ചത്.

അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ പാക്കിസ്ഥാന്‍ തോറ്റെന്നത് ഇന്ത്യന്‍ മാധ്യമങ്ങളുടെ വ്യാജപ്രചരണം മാത്രമാണ്. അടുത്തതവണ വാദം നടക്കുമ്പോള്‍ ശക്തമായ ടീമിനെ അയക്കുമെന്നും സര്‍താജ് അസീസ് വ്യക്തമാക്കി. കുല്‍ഭൂഷണിന്റെ വധശിക്ഷ നടപ്പാക്കുന്നത് അന്താരാഷ്‌ട്ര കോടതി സ്റ്റേ ചെയ്തിരുന്നു.