സര്‍ക്കാറുമായി പ്രവേശനത്തില്‍ കണ്ണൂര്‍ കോളേജും കരുണയും കരാര്‍ ഒപ്പിട്ടിരുന്നില്ല. തുടക്കം മുതല്‍ ഈ രണ്ട് കോളേജുകളും എല്ലാ ഒറ്റക്ക് നടത്തുന്നു എന്നാണ് ജസ്റ്റിസ് ജയിംസ് കമ്മിറ്റിയുടെ കണ്ടെത്തല്‍. രണ്ട് കോളേജുകളും പ്രവേശനത്തിന്റെ ഒരു വിവരവും വെബ്സൈറ്റില്‍ നല്‍കിയില്ല, കമ്മറ്റിയെ അറിയിച്ചതുമില്ല. കരുണ മെഡിക്കല്‍ കോളേജ് ജയിംസ് കമ്മിറ്റി നിര്‍ദ്ദേശം തള്ളി ഈ മാസം 6ന് തന്നെ അപേക്ഷ സ്വീകരിക്കുന്നത് നിര്‍ത്തി. ഈ സാചര്യത്തിലാണ് ഇതുവരെ നടത്തിയ പ്രവേശനങ്ങളെല്ലാം റദ്ദാക്കിയത്. 19 വരെ ഓണ്‍ലൈനില്‍ അപേക്ഷ ക്ഷണിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രവേശനത്തിന്റെ ഓരോ ഘട്ടത്തിലുമുള്ള വിവരങ്ങള്‍ അറിയിക്കാനും കമ്മിറ്റി നിര്‍ദ്ദേശിച്ചു. മൗണ്ട് സിയോണ്‍ മെഡിക്കല്‍ കോളേജ് 30 വിദ്യാര്‍ത്ഥികളുടെ വിവരം മാത്രമാണ് ജയിംസ് കമ്മിറ്റിയെ അറിയിച്ചത്. എന്നാല്‍ ഇവര്‍ക്ക് നീറ്റ് പരീക്ഷയുടെ അടിസ്ഥാനത്തിലാണോ പ്രവേശനം നല്‍കിയത് എന്നൊന്നും അറിയിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ഈ 30 വിദ്യാര്‍ത്ഥികളുടെ പ്രവേശനവും റദ്ദാക്കി. ഗോകുലം, ട്രാവന്‍കൂര്‍, പികെ ദാസ് എന്നീ മെഡിക്കല്‍ കോളേജുകളോട് പ്രവേശനത്തിന്റ കൂടുതല്‍ വിവരങ്ങള്‍ നല്‍കാനും ജയിംസ് കമ്മിറ്റി ആവശ്യപ്പെട്ടു. എത്ര പേര്‍ അപേക്ഷിച്ചു. എത്ര പേരെ ഒഴിവാക്കി. പ്രവേശനത്തിന്റെ മാനദണ്ഡം എന്തൊക്കെയായിരുന്ന എന്നിവ നല്‍കാനാണ് നിര്‍ദ്ദേശം.