ജമ്മു കശ്‍മിരിലെ ഉറി സെക്ടറിൽ നുഴഞ്ഞ് കയറ്റശ്രമം സൈന്യം പരാജയപ്പെടുത്തി. രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഇവരിൽ നിന്ന് ആയുധങ്ങൾ പിടിച്ചെടുത്തു. കൂടുതൽ പേർ സംഘത്തിലുണ്ടെന്ന വിവരത്തെതുടർന്ന് സൈന്യം മണിക്കൂറുകളോളം തെരച്ചിൽ നടത്തി. കഴിഞ്ഞ വെള്ളിയാഴ്ചയും നുഴഞ്ഞ് കയറ്റശ്രമത്തിനിടെ ഒരു ഭീകരനെ സൈന്യം വധിച്ചിരുന്നു.