ജമ്മു കശ്‍മിമിരില്‍ സൈന്യം ഒരു ഭീകരനെ വെടിവച്ച് കൊന്നു. ഉറിയില്‍ വനത്തില്‍ നാല് ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെത്തുടര്‍ന്ന് സൈന്യം നടത്തിയ വെടിവയ്പിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. മറ്റുള്ളവര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്ന് സൈന്യം അറിയിച്ചു. അതേസമയം സോപോറില്‍ ഭീകരര്‍ നടത്തിയ ഗ്രനേഡാക്രമണത്തില്‍ രണ്ട് പൊലീസുകാരുള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. പൂഞ്ചില്‍ പാക് സേനയുടെ ആക്രമണത്തില്‍ മൂന്ന് ജവാന്മാര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.