കാസര്‍കോട് : ചീമേനിയില്‍ മോഷണ സംഘം റിട്ടയേര്‍ഡ് അധ്യാപിക ജാനകിയ കൊലപ്പെടുത്തിയിട്ട് ഒരാഴ്ചയാകുമ്പോഴും കേസില്‍ തുമ്പുണ്ടാക്കാനാകാതെ അന്വേഷണ സംഘം. പ്രതികള്‍ രക്ഷപ്പെട്ട വാഹനമോ, കൃത്യം നടത്തിയ ആയുധമോ ഇതുവരേയായിട്ടും അന്വേഷണ സംഘത്തിന് കണ്ടെത്താനായിട്ടില്ല. സിസിടിവി ദൃശ്യങ്ങളില്‍ നിന്നും എന്തെങ്കിലും തുമ്പുണ്ടാക്കാമെന്നപ്രതീക്ഷയിലാണ് പൊലീസിപ്പോള്‍.

കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് ജാനകി കൊല്ലപ്പെട്ടത്. മൂന്ന് പേരടങ്ങിയ സംഘമാണ് കൃത്യം നടത്തിയതെന്ന് കൃഷ്ണന്‍ നല്‍കിയ മൊഴിയാണ് പൊലീസിന് മുന്നിലുള്ളത്. ബന്ധുക്കളേയും നാട്ടുകാരേയും പൊലീസ് വിളിച്ച് വരുത്തി ചോദ്യം ചെയ്യുന്നുണ്ട്.