സംസ്ഥാന കൗൺസിൽ യോഗം ഇന്ന് കൊച്ചിയിൽ നടക്കും
കൊച്ചി: ദേശീയ സെക്രട്ടറി ഡാനിഷ് അലിയുടെ അധ്യക്ഷതയില്‍ ജനതാദൾ സംസ്ഥാന കൗൺസിൽ യോഗം ഇന്ന് കൊച്ചിയിൽ നടക്കും. ഇന്നലെ സംസ്ഥാന നേതൃ യോഗത്തിൽ മന്ത്രി മാത്യു ടി തോമസിനെതിരെ വിമർശനം ഉയർന്നിരുന്നു. മന്ത്രി പാർട്ടിക്ക് വിധേയനാകുന്നില്ലെന്നും സർക്കാരുമായി പാർട്ടിക്ക് യാതൊരു ബന്ധവുമില്ലാത്ത അവസ്ഥയാണെന്നും ആയിരുന്നു വിമർശനം.
ഇത്തരത്തിൽ തുടർന്ന് പോകാനാകില്ലെന്നും യോഗത്തിൽ നേതാക്കൾ വിമർശനം ഉന്നയിച്ചു. രണ്ടുവർഷത്തിനുശേഷം മന്ത്രി സ്ഥാനം തനിക്ക് അവകാശപ്പെട്ടതാണെന്ന് കൃഷ്ണൻകുട്ടി നേരത്തെ ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാൽ, അങ്ങനെയൊരു ധാരണയില്ലെന്നാണ് മാത്യു ടി തോമസിനെ അനുകൂലിക്കുന്നവർ പറയുന്നത്. പ്രശ്നത്തിൽ ദേശീയ നേതൃത്വം ഇടപെടണമെന്നാണ് കൃഷ്ണകുട്ടി വിഭാഗത്തിന്‍റെ ആവശ്യം.
