ആറാട്ടുമുണ്ടന്റെ രാഷ്ട്രീയ അജ്ഞാനം കുത്തിനിറച്ച മനസും വിവരമില്ലായ്മയുടെ ഇഴക്കൂത്തും ചേര്‍ന്നതാണ് മണിയുടെ പ്രസംഗങ്ങളെന്ന് ജനയുഗം പ്രസിദ്ധീകരിച്ച ലേഖനം കുറ്റപ്പെടുത്തുന്നു. ഭൂമാഫിയയുടെ വായ്ത്താരിയാണ് മണിയുടെ വാക്കുകളില്‍ മുഴങ്ങുന്നത്. കൊല നടത്തിയെന്ന് വീമ്പിളക്കി വറചട്ടിയില്‍ കിടന്ന് പൊരിഞ്ഞ മണി കണ്ടിട്ടും കൊണ്ടിട്ടും പഠിച്ചില്ലെങ്കില്‍ പിന്നെന്ത് പറയാനെന്നും ലേഖനത്തില്‍ ചോദിക്കുന്നു.

 CPI മന്ത്രിമാരായ ഇ. ചന്ദ്രശേഖരനെയും വി.എസ്. സുനില്‍കുമാറിനെയും വിമര്‍ശിച്ചുള്ള മണിയുടെ പ്രസംഗത്തിന് മറുപടിയായാണ് ജനയുഗത്തിലെ ലേഖനം.