നല്ല കുടുംബത്തില്‍ അസുരവിത്ത് പിറക്കുമല്ലോ എന്ന് പറഞ്ഞാണ് വിമര്‍ശനങ്ങളുടെ തുടക്കം. തലയില്‍ ആള്‍ത്താമസമില്ലാത്ത ചരിത്രമറിയാത്ത ഈ കഴുത ജനിക്കുന്നതിനും മുമ്പാണ് സിപിഐ നേതാവ് പി കെ വാസുദേവന്‍ നായര്‍ കേരളത്തിന്‍റെ മുഖ്യമന്ത്രി ആയതെന്നാണ് അടുത്ത പരാമര്‍ശം. സ്വരാജിന്‍റെ ബുദ്ധിമുളയ്ക്കാത്ത തലയില്‍ തക്കാളി കൃഷി നടത്തുന്നതായിരിക്കും നല്ലതെന്നും ലേഖനത്തിലുണ്ട്.

ഈ വ്യാജമാര്‍ക്സിസ്റ്റിന്‍റെ പിതാവ് മുട്ടിലിഴഞ്ഞു നടക്കുന്ന കാലത്ത് പാര്‍ട്ടിയുണ്ടാക്കിയ വി എസിന്‍റെ തലവെട്ടാന്‍ ഇയാള്‍ ആവശ്യപ്പെട്ടെന്ന് സ്വരാജിന്‍റെ പേരെടുത്ത് പറയാതെ ലേഖനം സൂചിപ്പിക്കുന്നു. വി എസിന്‍റെ പിതൃശൂന്യ പരാമര്‍ശവും ലേഖനം ആവര്‍ത്തിക്കുന്നു.

കമ്മ്യൂണിസ്റ്റ് ചെങ്കൊടിയെ പീറത്തുണിയെന്ന് വിശേഷിപ്പിച്ച ഈ കപ്പലണ്ടി കമ്മ്യൂണിസ്റ്റിനെപ്പോലുള്ള ജാരസന്തതികളെ തൂത്തെറിഞ്ഞില്ലെങ്കില്‍ മഹാദുരന്തം സംഭവിക്കും എന്ന മുന്നറിയിപ്പോടെയാണ് ലേഖനം അവസാനിക്കുന്നത്.

എറണാകുളം ജില്ലയിലെ സിപിഎം - സിപിഐ നേതാക്കള്‍ തമ്മിലുള്ള തര്‍ക്കങ്ങളാണ് പുതിയ സംഭവ വികാസങ്ങള്‍ക്കു പിന്നി