Asianet News MalayalamAsianet News Malayalam

ചന്ദ്രന് ചുറ്റും പറക്കാന്‍ പുറപ്പെടുന്ന ആദ്യ യാത്രികന്‍റെ വിവരങ്ങള്‍ പുറത്ത്

അമേരിക്കയിലെ സ്വകാര്യ ബഹിരാകാശ ഏജന്‍സിയായ സ്പേസ് എക്സിന്‍റെ റോക്കറ്റില്‍ ചന്ദ്രന് ചുറ്റും പറക്കാന്‍ പുറപ്പെടുന്ന ആദ്യ യാത്രികന്‍റെ വിവരങ്ങള്‍ പുറത്ത്. ജാപ്പനീസ് കോടീശ്വരന്‍ യുസാകു മയേസാവയാണ് ചന്ദ്രനെ ചുറ്റിപ്പറക്കാന്‍ പോകുന്നതെന്ന് സ്‌പേസ് എക്‌സ് ട്വിറ്ററിലൂടെ വെളിപ്പെടുത്തി. ഫോബ്സ് മാസികയുടെ കണക്ക് പ്രകാരം ജപ്പാനിലെ പതിനെട്ടാമത്തെ ഏറ്റവും വലിയ കോടീശ്വരനും യുസാകുവാണ്. 

japanese billionaire yusaku maezawa  will be the spacex s passenger to moon
Author
American Fork, First Published Sep 18, 2018, 1:01 PM IST

വാഷിങ്ടണ്‍: അമേരിക്കയിലെ സ്വകാര്യ ബഹിരാകാശ ഏജന്‍സിയായ സ്പേസ് എക്സിന്‍റെ റോക്കറ്റില്‍ ചന്ദ്രന് ചുറ്റും പറക്കാന്‍ പുറപ്പെടുന്ന ആദ്യ യാത്രികന്‍റെ വിവരങ്ങള്‍ പുറത്ത്. ജാപ്പനീസ് കോടീശ്വരന്‍ യുസാകു മയേസാവയാണ് ചന്ദ്രനെ ചുറ്റിപ്പറക്കാന്‍ പോകുന്നതെന്ന് സ്‌പേസ് എക്‌സ് ട്വിറ്ററിലൂടെ വെളിപ്പെടുത്തി.

 

ഫോബ്സ് മാസികയുടെ കണക്ക് പ്രകാരം ജപ്പാനിലെ പതിനെട്ടാമത്തെ ഏറ്റവും വലിയ കോടീശ്വരനും യുസാകുവാണ്. ഓണ്‍ലൈന്‍ ഫാഷന്‍ വ്യാപാരത്തിലെ ആര്‍ട്ട് കളക്ടറാണ് നാല്‍പ്പത്തിരണ്ടുകാരനായ യുസാകു. യാത്രയുടെ ചിലവും തീയതിയും പുറത്തുവിട്ടിട്ടില്ല. ബിദ് ഫാല്‍ക്കന്‍ റോക്കറ്റിലാണ് യുസാകയുടെ യാത്ര. ബിഗ് ഫാല്‍ക്കൻ റോക്കറ്റിന്റെ പരീക്ഷണപ്പറക്കല്‍ അടുത്ത വര്‍ഷം നടത്തുമെന്ന് സ്‌പേസ് എക്‌സിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ഗ്വിന്‍ ഷോട്‌വെല്‍ പറഞ്ഞു. 

Follow Us:
Download App:
  • android
  • ios