തിരുവനന്തപുരം: ലൈംഗിക പീഡനത്തിന് ഇരയായ വിദേശ യുവതി ആശുപത്രിയിൽ. ഇന്നലെ വൈകുന്നേരം കോവളത്തെ റിസോർട്ടിൽ ഗുരുതുരവാസ്ഥയിൽ കണ്ടെത്തിയ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ശസ്ത്രക്രിയക്ക് വിധേയായ സ്ത്രിയുടെ ആരോഗ്യനിലമെച്ചപ്പെട്ടതായി ഡോക്ടർമാർ പറഞ്ഞു. യുവതിയെ പീഡിപ്പിച്ചയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കോവളത്ത് വിനോദ സഞ്ചാരത്തിനെത്തിയ ജപ്പാനീസ് സ്വദേശിയായ വനിത ഒരു ഹോട്ടൽ ജീവനക്കാരുമായി അടുപ്പത്തിലായി. ഇന്നലെ യുവതി താമസിച്ചിരുന്ന റിസോർട്ടിൽ നിന്നും കർണാടക സ്വദശിയായ യുവാവ് വിദേശവനിതയെ കൂട്ടികൊണ്ടുപോയി.
മറ്റൊരു സ്ഥലത്തുവച്ചാണ് പീഡനം നടന്നത്. വൈകുന്നേരത്തോടെ റിസോട്ടിൽ തിരിച്ചെത്തിയ യുവതിക്ക് രക്തസ്രാവമുണ്ടായി. അവശനിലയിലായ സ്ത്രീയെ റിസോർട്ട് ജീവനക്കാരാണ് എസ്എടി ആശുപത്രിയിൽ എത്തിച്ചത്. ഇന്നലെ രാത്രിയിൽ തന്നെ അടിയന്തര ശസ്ത്രക്രിയ നടത്തി.
ഡോക്ടർമാർ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ആരോഗ്യസ്ഥതി മെച്ചപ്പെട്ടതിനെ തുടർന്ന് പൊലീസും യുവതിയുടെ മൊഴി രേഖപ്പെടുത്തി. ഒരു ദിവസത്തെ പരചയമാത്രമാണ് യുവാമയി ഉണ്ടായിരുന്നതെന്നാണ് യുവതി നൽകി മൊഴി.
മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യുമെന്നും സംശയിക്കുന്നയാള്‍ കസ്റ്റഡിയിലാണെന്നും സിറ്റി പൊലീസ് കമ്മീഷണർ സ്പർജൻകുമാർ പറഞ്ഞു. എസ്എടി സൂപ്രണ്ടും ആരോഗ്യസെക്രട്ടറിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്.
