അതിർത്തിയിൽ ജവാൻമാർക്കു മോശം ഭക്ഷണം നൽകുന്നതിനെപ്പറ്റി സി ബി ഐ അന്വേഷിക്കണമെന്ന ആവശ്യവുമായി ജവാന്റെ ഭാര്യ.. ബി എസ് എഫിൽ കോൺസ്റ്റബിൾ ആയ തേജ് ബഹാദൂറിന്റെ ഭാര്യാ ഷർമിളയാണ് ആവശ്യമുന്നയിച്ച് രംഗത്തെത്തിയത്. ബി എസ് എഫ് അന്വേഷിക്കേണ്ടെന്നും സി ബി ഐ അന്വേഷിച്ചാൽ മാത്രമാണ് സത്യം പുറത്തുവരു എന്നും ഷർമിള പറയുന്നു. അതിർത്തിയിൽ മോശം ഭക്ഷണം നൽകുന്നതായും പലപ്പോഴും ഭക്ഷണം ലഭിക്കാതെ കിടന്നുറങ്ങേണ്ട അവസ്ഥായാണെന്നും ചൂണ്ടിക്കാട്ടി തേജ് ബഹാദൂർ ജനുവരി ഒൻപതാം തീയതി ഫേസ്ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.