Asianet News MalayalamAsianet News Malayalam

ജയലളിതയും ശശികലയും ഉള്‍പ്പെട്ട അനധികൃത സ്വത്ത്‌ സമ്പാദന കേസിന്റെ നാള്‍വഴികള്‍

Jayalalitha and Sasikala
Author
Chennai, First Published Feb 13, 2017, 11:29 PM IST

അണ്ണാഡിഎംകെ ജനറല്‍ സെക്രട്ടറി ശശികല, മണ്‍മറഞ്ഞ മുന്‍ മുഖ്യമന്ത്രി ജയലളിത എന്നിവര്‍ ഉള്‍പ്പെട്ട അനധികൃത സ്വത്ത്‌ സമ്പാദന കേസിന്റെ നാള്‍വഴികള്‍

1996:  1991- -1996 കാലഘട്ടത്തില്‍ ജയലളിത ആദ്യമായി തമിഴ്‌നാട്‌ മുഖ്യമന്ത്രിയായിരുന്ന സമയത്ത്‌ അനധികൃതമായി 66.65 കോടി രൂപ സമ്പാദിച്ചുവെന്നാരോപിച്ച്, ജനതാ പാര്‍ട്ടി പ്രസിഡന്റ്‌ സുബ്രഹ്‌മണ്യന്‍ സ്വാമി കേസ് ഫയല്‍ ചെയ്തു. ജയലളിത, തോഴി വി കെ ശശികല, വി എന്‍ സുധാകരന്‍, ജെ ഇളവരശി എന്നിവരായിരുന്നു പ്രതികള്‍.

1996 ഡിസം 7: അനധികൃത സ്വത്ത്‌ സമ്പാദന കേസിന്‍ ജയലളിതയെ തമിഴ്നാട് പോലീസ് അറസ്റ്റുചെയ്തു.

1996 ജൂണ്‍ 18: വിജിലന്‍സ്‌ ആന്‍ഡ്‌ ആന്റി കറപ്‌ഷന്‍ ബ്യൂറോയോട്‌ ജയലളിതക്കെതിരെ എഫ്‌ഐആര്‍ രേഖപ്പെടുത്താന്‍ ഡിഎംകെ സര്‍ക്കാര്‍ നിര്‍ദേശിച്ചു.

1996 ജൂണ്‍ 21: പരാതി അന്വേഷിക്കാന്‍ ലതിക സരണി ഐപിഎസിന്‌ ജില്ലാ സെഷന്‍സ്‌ ജഡ്‌ജ് നിര്‍ദേശം നല്‍കി.

1997 ജൂണ്‍ 4:   66.65 കോടിയുടെ വരവില്‍ക്കവിഞ്ഞ സ്വത്ത്‌ സമ്പാദനക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു.

1997 ഒകേ്‌ടാബര്‍ 21: ജയലളിത, വി കെ ശശികല, വി എന്‍ സുധാകരന്‍, ജെ ഇളവരശി എന്നിവര്‍ക്കെതിരേ കോടതി കുറ്റംചുമത്തി.

2001 മെയ്14 : എ ഐ ഡി എം കെ  വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചെത്തി. ജയലളിത മുഖ്യമന്ത്രി പദത്തില്‍ തിരിച്ചെത്തുന്നു.

2001 സെപ്റ്റംബര്‍ 21: 2000ല്‍ നടന്ന തമിഴ്‌നാടു സ്‌മോള്‍ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ കേസിന്റെ അടിസ്ഥാനത്തില്‍ വന്ന സുപ്രീംകോടതി വിധിയാല്‍ അവരുടെ മുഖ്യമന്ത്രിപദവി അസാധുവാക്കപ്പെട്ടു.

2002 ഫെബ്രുവരി 21 ജയലളിത വീണ്ടും മുഖ്യമന്ത്രിയായി

2002 നവംബര്‍ 2003 ഫെബ്രുവരി വരെ: ജയലളിത വീണ്ടും മുഖ്യമന്ത്രിയായിതോടെ 76 സാക്ഷികളെ കോടതി വിളിച്ചുവരുത്തിയെങ്കിലും എല്ലാവരും കൂറുമാറി.

2003 ഫെബ്രുവരി 28: കേസ്‌ തമിഴ്‌നാട്ടില്‍നിന്നു മാറ്റണമെന്നാവശ്യപ്പെട്ട്‌ ഡി.എം.കെ. നേതാവ്‌ അന്‍പഴകന്‍ സുപ്രീം കോടതിയെ സമീപിച്ചു.

2003 നവംബര്‍ 18: ചെന്നൈയില്‍ വിചാരണ ശരിയായി നടക്കാന്‍ സാധ്യതയില്ല എന്നു നിരീക്ഷിച്ച്‌ സുപ്രീം കോടതി വിചാരണ ബംഗളുരുവിലേക്കു മാറ്റി.

2003 ഡിസംബര്‍ മുതല്‍ 2005 മാര്‍ച്ച്‌ വരെ: ബംഗളുരുവില്‍ പ്രത്യേക കോടതി സ്‌ഥാപിച്ചു. ബി വി  ആചാര്യ സ്‌പെഷല്‍ പബ്ലിക്‌ പ്രോസിക്യൂട്ടര്‍.

2010 ജനുവരി 22: അനധികൃത സ്വത്ത്‌ സമ്പാദന കേസില്‍ വിചാരണ ആരംഭിച്ചു.

2011 ഒകേ്‌ടാബര്‍ 20, 21, നവംബര്‍ 22, 23:  ജയലളിത കോടതിയില്‍ ഹാജരായി. ആയിരത്തില്‍പ്പരം ചോദ്യങ്ങള്‍ കോടതി ജയലളിതയോട്‌ ചോദിച്ചു. കേസ്‌ രാഷ്‌ട്രീയ പകപോക്കലാണെന്നു ജയലളിത.

2012 ഓഗസ്‌റ്റ് 13: സ്‌പെഷല്‍ പബ്ലിക്‌ പ്രോസിക്യൂട്ടറാ(എസ്‌പിപി)യി ജി ഭവാനി സിങ്ങിനെ നിയമിച്ചു.

2012 ഓഗസ്‌റ്റ് 23: ഭവാനിയുടെ നിയമനത്തെ ചോദ്യംചെയ്‌ത് അന്‍പഴകന്‍ ഹൈക്കോടതിയില്‍.

2012 ഓഗസ്‌റ്റ് 26: ജി. ഭവാനി സിങ്ങിനെ പ്രോസിക്യൂട്ടര്‍ സ്‌ഥാനത്തുനിന്ന്‌ മാറ്റി.

2012 ഓഗസ്‌റ്റ്, -സെപ്‌റ്റംബര്‍: എസ്‌പിപി സ്‌ഥാനത്തുനിന്ന്‌ മാറ്റിയതിനെ ചോദ്യംചെയ്‌ത് സിങ്‌ സുപ്രീം കോടതിയില്‍. സിങ്ങിനെ വീണ്ടും എസ്‌പിപി സ്‌ഥാനത്ത്‌ നിയമിച്ചു.

2012 ഓഗസ്‌റ്റ് 30: പ്രത്യേക കോടതി ജഡ്‌ജ് ബാലകൃഷ്‌ണന്‍ വിരമിച്ചു.

2012 ഒകേ്‌ടാബര്‍ 29: ജോണ്‍ മൈക്കല്‍ കന്‍ഹയെ പ്രത്യേക കോടതിയുടെ ജഡ്‌ജായി ഹൈക്കോടതി നിയമിച്ചു.

2014 ഓഗസ്‌റ്റ് 28: വിചാരണ അവസാനിച്ചു. വിധി പറയാനായി മാറ്റി കേസ്‌ സെപ്‌റ്റംബര്‍ 20ലേക്കു മാറ്റി.

2014 സെപ്‌റ്റംബര്‍ 15: വിധി പ്രസ്‌താവിക്കുന്ന സ്‌ഥലം സുരക്ഷാ കാരണങ്ങളാല്‍ മാറ്റണമെന്ന്‌ ജയലളിത അപേക്ഷ നല്‍കി.

2014 സെപ്‌റ്റംബര്‍ 16: ജയലളിതയുടെ അപേക്ഷ അംഗീകരിച്ച പ്രത്യേക കോടതി, വിധി പ്രസ്‌താവിക്കുന്ന സ്‌ഥലം ബംഗളുരു സെന്‍ട്രല്‍ ജയിലിനടുത്തേക്കു മാറ്റി. കേസ്‌ വിധി പറയാനായി സെപ്‌റ്റംബര്‍ 27ലേക്കും മാറ്റി.

2014 സെപ്‌റ്റംബര്‍ 27: വരവില്‍ക്കവിഞ്ഞ സ്വത്തുസമ്പാദനക്കേസില്‍ ബംഗളുരു പാരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയില്‍ വളപ്പിലെ പ്രത്യേക അപ്പീല്‍ കോടതി ജയലളിതയടക്കം നാലു പേര്‍ നാലുപേര്‍ കുറ്റക്കാരെന്നു കണ്ടെത്തി. ജയലളിതയ്‌ക്കു നാലു വര്‍ഷം തടവും 100 കോടി രൂപ പിഴയും ശിക്ഷ വിധിച്ചു.

2014 സെപ്‌റ്റംബര്‍ 29: ജാമ്യത്തിനായി ജയലളിത കര്‍ണാടക ഹൈക്കോടതിയില്‍.

2014 ഒകേ്‌ടാബര്‍ 7: ജയയുടെ അപ്പീല്‍ ഹൈക്കോടതി തള്ളി

2014 ഒകേ്‌ടാബര്‍ 17: പ്രത്യേക കോടതിയുടെ ശിക്ഷ സുപ്രീം കോടതി സ്‌റ്റേ ചെയ്‌തു, ജയലളിതയ്‌ക്ക് ജാമ്യം.

2014 ഒകേ്‌ടാബര്‍ 18: ജയലളിത ജയില്‍മോചിതയായി.

2015 മേയ്‌ 11: വരവില്‍ക്കവിഞ്ഞ സ്വത്ത്‌ സമ്പാദനക്കേസില്‍ കര്‍ണാടക ഹൈക്കോടതി ജയലളിതയേയും കൂട്ടാളികളേയും കുറ്റവിമുക്‌തരാക്കി.

2015 ജൂണ്‍ 23 : കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി

2015 ജൂലൈ 27  സുപ്രീംകോടതി ജയലളിതക്ക് നോട്ടീസ്  അയച്ചു.

2016 ഫെബ്രുവരി 23: ജയക്കെതിരായ കേസില്‍ സുപ്രീംകോടതിയില്‍  അന്തിമവാദം തുടങ്ങി.

2016 ജൂണ്‍ 7:  സുപ്രീംകോടതി കേസ് വിധി പറയാനായി മാറ്റിവെച്ചു.

2016 ഡിസംബര്‍ 5: ജയലളിത അന്തരിച്ചു.

2017 ഫെബ്രുവരി 14 :അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി വി കെ ശശികലയ്ക്ക് കനത്ത തിരിച്ചടി. ശിക്ഷ റദ്ദാക്കിയ കർണാടക ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി മരവിപ്പിച്ചു. വിചാരണക്കോടതി വിധിച്ച നാല് വർഷം തടവ് ശിക്ഷ സുപ്രീം കോടതി ശരിവയ്ക്കുകയും ചെയ്തു

 

Follow Us:
Download App:
  • android
  • ios