പത്തനംതിട്ട:ജസ്നയെ കണ്ടെത്താന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് പത്തനംതിട്ട ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ റാന്നിയില്‍ സംസ്ഥാന പാത ഉപരോധിക്കുന്നു. പുനലൂര്‍- മൂവാറ്റപുഴ സംസ്ഥാന പാതയാണ് ഉപരോധിക്കുന്നത്. വെച്ചൂച്ചിറയിലെ കോളേജ് വിദ്യാർഥിനി ജസ്നയെ കാണാതായിട്ട് ഇന്നേക്ക് 100 ദിവസം തികഞ്ഞു. അന്വേഷണത്തിൽ ഇതുവരെ വ്യക്തമായ സൂചനയൊന്നും ലഭിച്ചിട്ടില്ല. സിബിഐ അന്വേഷണമെന്ന ആവശ്യത്തിൽ കോടതിയിൽ നിന്ന് അനുകൂല നിലപാടുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം. 

കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമനിക് കോളേജിലെ ബികോം രണ്ടാം വർഷ വിദ്യാർഥിനിയായിരുന്ന ജസ്നയെ മാർച്ച് 22 നാണ് കാണാതാകുന്നത്. അയൽ വാസിയായ ലൗലിയോട് മുണ്ടക്കയം പുഞ്ചവയലിലെ പിതൃസഹോദരിയുടെ വീട്ടിൽ പോകുന്നുവെന്ന് ജസ്ന പോയത്.