കൊച്ചി: ജസ്നയുടെ തിരോധാനത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഇന്നു ഹൈക്കോടതി പരിഗണിക്കും. ജസ്നയുടെ സഹോദരൻ ജൈസ്, കെഎസ്‍യു സംസ്ഥാന പ്രസിഡന്‍റ് അഭിജിത് എന്നിവരാണ് ഹർജിക്കാർ. 

കഴിഞ്ഞ മാർച്ച്‌ 22 നു ജസ്‌നയെ കാണാതായിട്ട് പോലീസ് അന്വേഷണത്തിൽ ഇതുവരെ പുരോഗതി ഇല്ലയെന്നും അന്വേഷണത്തിന്‍റെ ആദ്യഘട്ടത്തിൽ ലഭിക്കുമായിരുന്ന വിലപ്പെട്ട തെളിവുകൾ ശേഖരിക്കാൻ പോലീസിന് ആയില്ലെന്നുമാണ് ഹര്‍ജിക്കാരുടെ വാദം.

കേരളത്തിന്‌ പുറത്തും അന്വേഷിക്കേണ്ടതിനാൽ സിബിഐ ആണ് അഭികാമ്യം എന്നും ഹർജിക്കാര്‍ വാദിക്കുന്നു. നേരത്തെ കേസ് പരിഗണിച്ച കോടതി പോലീസ് അന്വേഷണ രീതിയെ വിമർശിച്ചിരുന്നു. ഫലപ്രദമായ അന്വേഷണം വേണമെന്നും കോടതിയുടെ വാക്കാൽ പോലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.