ജസ്നയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് നിയമസഭയിലേക്ക് മാര്‍ച്ച്

തിരുവനന്തപുരം: പത്തനംതിട്ടയിൽ നിന്നും കാണാതായ ജസ്നയെ കണ്ടെത്താനുള്ള അന്വേഷണം സിബിഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് പത്തനംതിട്ട ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നിയമസഭയിലേക്ക് മാർച്ച് നടത്തി. സ്ത്രീ സംരക്ഷണത്തിനായി സർക്കാർ കൊണ്ടുവന്ന പിങ്ക് പൊലീസ് ബ്ലാക്ക് പൊലീസായി മാറിയെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സിബിഐ എന്നുകേട്ടാൽ മുഖ്യമന്ത്രിക്ക് പേടിയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കെപിസിസി പ്രസി‍ഡന്‍റ് എംഎം ഹസ്സൻ, അടൂർ പ്രകാശ് എംഎൽഎ എന്നിവർ പങ്കെടുത്തു. ജസ്നയുടെ അച്ഛനും സഹോദരനും സഹോദരിയും മാർച്ചിൽ പങ്കെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred