അഹമ്മദാബാദ്: ജിഗ്നേഷ് മേവാനിക്ക് നേരെ ആക്രമണം. മേവാനിയുടെ കാർ തടഞ്ഞു നിര്‍ത്തിയാണ് ഒരു സംഘം ആക്രമിച്ചതെന്ന് അനുയായികള്‍. മേവാനിയെ ബലമായി മറ്റൊരു വാഹനത്തിൽ കയറ്റിക്കൊണ്ടുപോയെന്നും അനുയായികള്‍ പറയുന്നു. ദളിത് പ്രവർത്തകൻറെ മരണത്തിൽ പ്രക്ഷോഭത്തിനായി പോകുമ്പോൾ തടയുകയായിരുന്നുവെന്നും അഹമ്മദാബാദിലാണ് ഇത് നടന്നതെന്നും അനുയായികൾ പറഞ്ഞു.