ജിഷ വധത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍ പഴുതുകള്‍ നിരവധി. മാത്രമല്ല കേരളം ചോദിച്ച നിരവധി ചോദ്യങ്ങള്‍ പൊലീസിന് ഉത്തരമില്ല. കേസില്‍ രണ്ടു സര്‍ക്കാരുകള്‍ ഇടപെട്ടു. വലതും, ഇടതും കേസ് നടത്തി. ഒടുവില്‍ രണ്ടു സര്‍ക്കാരുകള്‍ക്കും ശരിയായ കാരണങ്ങളും ആളുകളേയും കണ്ടെത്താന്‍ കഴിഞ്ഞില്ല.

ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ഇവയൊക്കെയാണ്

1) ജിഷയുടെ ശരീരത്തിലും, വസ്‌ത്രത്തിലും കടിച്ച് ആ പാടുകള്‍ വിടവുള്ള പല്ലുകാരന്റെ ആയിരുന്നു. അയാള്‍ എവിടെ? വിടവുള്ള പല്ലുകാരനെ തപ്പി പെരുമ്പാവുരിലേ ആയിരക്കണക്കിന്‌ആളുകളെ പിടിച്ച പൊലീസ് ആ ചോദ്യത്തിന്‌ കോടതിയില്‍ സമാധാനം പറയേണ്ടിവരും. ആളൂരിനേ പോലുള്ള വക്കീലുമാര്‍ ആ സംഭവം കോടതിയില്‍ ഉന്നയിച്ച് പൊലീസിന്റെ വട്ടംകറക്കും.

2) ഫോറന്‍സിക് പരിശോധനയില്‍ മൂന്നാമത് ഒരാളുടെ ഉമിനീര്‍ കണ്ടിരുന്നു. ഡിഎന്‍എയും ലഭിച്ചിരുന്നു. ജിഷയുടേയും അമീറുളിന്റേതും അല്ലാതെ ആ മൂന്നാമത്തേ ഉമിനീരിന്റേയും ഡിഎന്‍എയുടേയും ഉടമ എവിടെ? തെളിവുകള്‍ ഉണ്ട്. പരിശോധനാ ഫലങ്ങള്‍ ഉണ്ട്. ഒന്നും മായിച്ചുകളയാല്‍ പറ്റില്ല. പൊലീസ് കോടതിയില്‍ സമാധാനം പറഞ്ഞില്ലേല്‍ കേസ് പാഴാകും. കുറ്റപത്രത്തിലെ തിരക്കഥ കള്ളക്കഥയാകും.

3) ഇസ്ളാമിന്റെ സുഹൃത്ത് അനാറുള്‍ കൊലയില്‍ പങ്കെടുത്തെന്ന് പൊലീസ് തന്നെയാണ്‌ പറഞ്ഞത്. അമീറുളുമായി മദ്യപിച്ച് കൊലക്ക് പ്രേരണയും നല്‍കിയത് അനാറുള്‍ ആയിരുന്നു. അനാറുളിനേ തപ്പി ഇന്ത്യ മുഴുവന്‍ പൊലീസ് യാത്ര നടത്തിയിട്ടുണ്ട്. എല്ലാം കേസ് ഡയറിയില്‍ വ്യക്തം. എന്നിട്ട് അനാറുള്‍ എവിടെ? അനാറുളിന്റെ പങ്ക് വ്യക്തമാക്കാത്ത കുറ്റപത്രം കേസ് അന്വേഷിച്ച നാള്‍വഴികള്‍ക്ക് എതിരായി നില്‍ക്കുന്നു. ആ നിലയ്‍ക്കും കുറ്റപത്രം പഴുതുകള്‍ നിറഞ്ഞതാണ്‌.

5) കുളിക്കടവിലെ വഴക്ക് നാട്ടുകാര്‍ പറഞ്ഞതല്ല. ആ കഥ പറഞ്ഞതും നാടുമുഴുവന്‍ പ്രചരിപ്പിച്ചതും പൊലീസ് തന്നെയാണ്. ഇത് കുറ്റപത്രത്തില്‍ ഇല്ല. എന്തുകൊണ്ടാണ്‌ കുളിക്കടവിലെ കെടുകഥയുണ്ടായിയതെന്ന് പോലീസ് കോടതിയില്‍ പറയേണ്ടിവരും.

6) ജിഷയുടെ മൊബൈലില്‍ ചിത്രങ്ങള്‍ ഉള്ള മറ്റ് അന്യസംസ്ഥാന തൊഴിലാളികള്‍ എവിടെ? അവരെ ചോദ്യം ചെയ്‍തുവോ? കൊന്നവരില്‍ ഒരാളെ കിട്ടി..കിട്ടാത്തവരുടേ റോളുകള്‍ കിട്ടിയവന്റെ തലയില്‍ കെട്ടിവച്ചെന്ന് പ്രതിഭാഗം വാദിച്ചേക്കാം. ഒടുവില്‍ രാഷ്‌ട്രീയക്കാര്‍ പരസ്‌പരം ചെളിവാരിയെറിഞ്ഞും കുറ്റപ്പെടുത്തിയും ജിഷ കേസിലെ വിധിയും അവസാനിക്കും.

അമീറുള്‍ ഇസ്ലാമിന്‌ കൊലക്കയര്‍ കിട്ടുമെന്ന് ഉറപ്പാക്കാന്‍ കുറ്റപത്രത്തിന് കഴിയുമോ?. ദുര്‍ബലമായ കുറ്റപത്രവും, അതില്‍ പ്രതി ലൈംഗീക വികാരത്തിനായി കൊല നടത്തിയെന്നും പറയുന്നു. ലൈംഗികവൈകൃതമുള്ളയാളാണെന്നും പീഡനശ്രമം എതിര്‍ത്തതിനാണ് കൊലപാതകമെന്നും പൊലീസ് വ്യക്തമാക്കി. ഇത് അപൂര്‍വ്വമായ കൊലയാണ്‌. എന്നാല്‍ അത് അത്തരത്തിലാക്കാന്‍ കുറ്റപത്രത്തിനായില്ല. മുന്‍‌വൈരാഗ്യമില്ലാതെ, പെട്ടെന്നുള്ള കൊലപാതകമാണെന്നു പറയുന്നു. അപ്പോള്‍ ജീവ പര്യന്തം പോലും കിട്ടുമോ?

പ്രതി അമീറിനെതിരെ കൊലപാതകം, ബലാത്സംഗം, വീട്ടില്‍ അതിക്രമിച്ചുകടക്കല്‍, തെളിവുനശിപ്പിക്കല്‍, പട്ടികജാതിക്കാര്‍ക്കെതിരായ ആക്രമണം തുടങ്ങിയ കുറ്റങ്ങള്‍ചുമത്തിയിട്ടുണ്ട്. 25 രേഖകള്‍, 195 സാക്ഷിമൊഴികള്‍, നാല് ഡി എന്‍എ പരിശോധനാഫലങ്ങള്‍എന്നിവയും കുറ്റപത്രത്തിനോടൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.