കൊച്ചി: ജിഷാ കേസ് ഇന്ന് വിചാരണകോടതി പരിഗണിക്കും. സാക്ഷിവിസ്താരം എന്ന് തുടങ്ങണമെന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകും. വിചാരണ ചോദ്യം ചെയ്ത്,പ്രതി അമീര്‍ ഉള്‍ ഇസ്ലാമും,ജിഷയുടെ അച്ചന്‍ പാപ്പുവും ഹൈക്കോടതിയില്‍ ഹര്‍ജികള്‍ നല്‍കിയതിനെ തുടര്‍ന്നാണ് സാക്ഷിവിസ്താരം നീണ്ടത്.ഇരുവരും നല്‍കിയ ഹര്‍ജികള്‍ കോടതി തള്ളിയിരുന്നു.കേസ് സിബിഐക്ക് വിടണമെന്നായിരുന്നു പാപ്പുവിന്‍റെ അവശ്യം. പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് കാട്ടിയാണ് അമീര്‍ കോടതിയെ സമീപിച്ചത്.അമീറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും