കൊച്ചി: ജിഷ വധക്കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി. കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം ആവശ്യപ്പെട്ട് ജിഷയുടെ പിതാവ് പാപ്പു നല്‍കിയ ഹര്‍ജിയാണ് സിംഗിള്‍ ബെഞ്ച് തളളിയത്.
പൊലീസ് അന്വേഷത്തില്‍ തൃപ്തിയുണ്ടെന്നും യഥാര്‍ഥ പ്രതിയെയാണ് പിടികൂടിയതെന്നും സിബിഐ വേണ്ടെന്നും ജിഷയുടെ അമ്മ രാജേശ്വരി കോടതിയില്‍ നിലപാടെടുത്തിരുന്നു. ഇതൂകൂടി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്. ജിഷ വധക്കേസിന്റെ വിചാരണ ഈ മാസം 31 ന് എറണാകുളം പ്രിന്‍ശിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിക്കും
