പെരുമ്പാവൂരിലെ ഒരു ഉന്നത കോണ്‍ഗ്രസ് നേതാവിന്റെ മകളാണ് ജിഷയെന്നും ഇയാളുടെ സ്വത്തില്‍ അവകാശം ചോദിച്ചതിനു പിന്നാലെയാണ് കൊലപാതകമെന്നും ആരോപിച്ചാണ് ജോമോന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. ഇതിന് പിന്നാലെയാണ് ജോമോന്റെ പരാമര്‍ശം തനിക്ക് മാനക്കേടുണ്ടാക്കിയെന്ന് കാണിച്ച് റെയ്ഞ്ച് ഐജിക്ക് പരാതി ലഭിച്ചത്. ഇതേ തുടര്‍ന്ന് എസ്.സി/എസ്.ടി പീഡന നിരോധന നിയമപ്രകാരം ജോമോന്‍ പുത്തന്‍പുരയ്‌ക്കലിനെതിരെ കേസെടുത്തിരുന്നു. എന്നാല്‍ ഈ പരാതി നല്‍കിയത് താന്‍ അറിയാതെയാണെന്നണ് ഇപ്പോള്‍ ജിഷയുടെ അച്ഛന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയത്.