വിഎസിന്റെ സന്ദര്‍ശനമുണ്ടാകുമെന്നറിഞ്ഞതോടെ പെരുമ്പാവൂരില്‍ പോലീസ് സുരക്ഷ കര്‍ശനമാക്കിയിരുന്നു. സ്ഥലത്ത് ഇപ്പോഴും വന്‍ പോലീസ് സന്നാഹം ക്യാമ്പ് ചെയുന്നുണ്ട്. മുതിര്‍ന്ന പോലീസുദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് സ്ഥലത്ത് സുരക്ഷയൊരുക്കിയിരിക്കുന്നത്. 

നേരത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സ്ഥലത്തെത്തിയപ്പോള്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ചെറിയ തോതില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് സുരക്ഷ കൂടുതല്‍ ശക്തമാക്കിയിരിക്കുന്നത്.