ദില്ലി: ജിഷ്ണു പ്രണോയ് കേസിൽ സംസ്ഥാന സർക്കാരിനു സുപ്രീം കോടതിയുടെ രൂക്ഷവിമർശനം. ഗൗരവമുള്ള കേസുകൾ ഇങ്ങനെയാണോ കേരള പോലീസ് കൈകാര്യം ചെയ്യുന്നതെന്ന് കോടതി ചോദിച്ചു. കേസ് ഡയറി ഹാജരാക്കാന്‍ വെള്ളിയാഴ്ച വരെ സമയം വേണമെന്ന സര്‍ക്കാരിന്‍റെ ആവശ്യം കോടതി തളളി. കേസ് ഡയറി വ്യാഴാഴ്ച തന്നെ ഹാജരാക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ജിഷ്ണു കേസ് സിബിഐക്ക് വിടണമെന്ന ജിഷ്ണുവിന്‍റെ അമ്മ മഹിജയുടെ ഹർജി പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ വിമർശനം. കേസ് ഏറ്റെടുക്കാനാവില്ലെന്ന് കഴിഞ്ഞ തവണ ഹര്‍ജി പരിഗണിച്ചപ്പോള്‍ സിബിഐ കോടതിയെ അറിയിച്ചിരുന്നു.