തിരുവനന്തപുരം: ജിഷ്ണു പ്രണോയുടെ മരണത്തില്‍ നീതി ലഭിച്ചില്ലെന്ന് ആരോപിച്ച് ജിഷഅണുവിന്റെ അച്ഛന്‍ അച്ഛന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി. പരാതി അനുഭാവ പൂര്‍വ്വം പരിഗണിക്കുമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിങ്ങ് ചെയര്‍മാന്‍ പി മോഹന്‍ദാസ്. കേസില്‍ തങ്ങള്‍ക്ക് ഇത് വരെ നീതി ലഭിച്ചില്ലെന്ന് ജിഷ്ണുവിന്റെ അച്ഛന്‍ അശോകന്‍ പറഞ്ഞു. 

കഴിഞ്ഞ ദിവസം ജിഷ്ണുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ കണ്ടിരുന്നു. എന്നാല്‍ കോടിയേരി ഇക്കാര്യത്തില്‍ ആലോജിച്ച ശേഷം പ്രതികരിക്കാമെന്നാണ് മറുപടി നല്‍കിയത്. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാനും കുടുംബം ആലോചിക്കുന്നുണ്ട്.

നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി. കൃഷ്ണദാസ്, വൈസ് പ്രിന്‍സിപ്പല്‍ ശ്കതി വേല്‍, അധ്യാപകന്‍ പ്രവീണ്‍, പിആര്‍ഒ സഞ്ജിത് വിശ്വനാഥന്‍, പഴയന്നൂര്‍ എസ്ഐ ജ്ഞാനശേ്ഖരന്‍, തൃശൂര്‍ മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗത്തിലെ ഡോ ജെറി ജോസഫ് എന്നിവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് ജിഷ്ണുവിന്റെ രക്ഷിതാക്കള്‍ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്.

കൂടാതെ ഡിജിപി ഓഫീസിന് മുന്നില്‍ നേരിട്ട പോലീസുകാര്‍ക്കെതിരെയും നടപടി വേണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെടുന്നു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിയടക്കമുള്ളവര്‍ ആവര്‍ത്തിച്ചിട്ടും ഫലമില്ലാത്തതിനാലാണ് മനുഷ്യാവകാശകമ്മീഷനെ സമീപിച്ചതെന്ന് ജിഷ്ണുവിന്റെ അച്ഛന്‍ പറഞ്ഞു.