തിരുവനന്തപുരം: ജിഷ്ണു പ്രണോയുടെ മരണത്തില്‍ സിബിഐ അന്വേഷണം നടത്താന്‍ ഇടപെടണം എന്ന് ആവശ്യപ്പെട്ട് മാതാപിതാക്കള്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കത്തു നല്‍കി. കത്തിനെ കുറിച്ച് ആലോചിച്ച് മറുപടി പറയാം എന്നാണ് കോടിയേരി പ്രതിതികരിച്ചത്.

കേസന്വേഷണം പൊലീസ് അട്ടിമറിക്കുകയാണെന്ന് നേരത്തെ തന്നെ ജിഷ്ണുവിന്റെ കുടുമ്പത്തിന് ആരോപണമുണ്ട്. കേസിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വക്കറ്റ് ഉദയഭാനു അടക്കമുള്ളവര്‍ ഈ സംശയം നേരത്തെ പ്രകടിപ്പിച്ചിരുന്നതായും ജിഷ്ണുവിന്റെ അച്ഛന്‍ പറഞ്ഞു.