കോഴിക്കോട്: ജിഷ്ണു കോപ്പിയടിച്ചെന്ന് സര്‍വ്വകലാശാലയ്‌ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ കോളജധികൃതര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് അച്ഛന്‍ അശോകന്‍ ആവശ്യപ്പെട്ടു. കേസന്വേഷണത്തിന് പുതിയ സംഘത്തെ നിയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ജിഷ്ണു കോപ്പിയടിച്ചതായി റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് സാങ്കേതിക സർവകലാശാല പരീക്ഷ കൺട്രോളർ ഡോ. ഷാബു പറഞ്ഞിരുന്നു. കോപ്പിയടിച്ചാൽ പരീക്ഷയുടെ അന്നേദിവസം തന്നെ റിപ്പോർട്ട് ചെയ്യണമെന്നാണ് സർവകലാശാല നിയമം. എന്നാൽ കോളജ് ഇതേക്കുറിച്ച് റിപ്പോർട്ട് ചെയ്തിട്ടില്ല.

എന്നാൽ കഴിഞ്ഞ ദിവസം കോപ്പിയടിച്ച വിദ്യാർഥികളെ കുറിച്ച് കോളജ് റിപ്പോർട്ട് ചെയ്തുവെന്നും അന്വേഷണത്തിനായി പാമ്പാടി കോളജിൽ എത്തിയ ഡോ.ഷാബു നേരത്തെ വ്യക്തമാക്കിയിരുന്നു.