ദില്ലി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയിലെ ബിരുദ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതായി പരാതി. അഫ്ഗാനിസ്ഥാന്‍ പൗരന്‍മാരായ സലിം, സുലെയ്മാന്‍ എന്നിവര്‍ സൗത്ത് ദില്ലി മേഖലയില്‍ വച്ച് പീഡിപ്പിച്ചെന്നാണ് പരാതി. പബ്ബില്‍ വച്ച് യുവതിയെ പരിചയപ്പെട്ട ഇവര്‍ യുവതിയെ ഫാംഹൗസിലേക്കു ക്ഷണിച്ച് മദ്യം നല്‍കി. ഇതോടെ യുവതി അബോധാവസ്ഥയിലായി. ബോധം വന്നപ്പോള്‍ സലീമും സുലൈമാനും പീഡിപ്പിച്ചെന്നു മനസ്സിലാക്കിയ യുവതി പൊലീസില്‍ പരാതി നല്‍കി. യുവതിയുടെ പരാതിയില്‍ കേസെടുത്ത പൊലീസ് സലീമിനെ അറസ്റ്റ് ചെയ്തു.