സവ്വകലാശാല നേരിട്ട് പൊലീസില്‍ പരാതി നല്‍കണമെന്നുള്‍പ്പെടെയുള്ള് ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നൂറു കണക്കിന് വിദ്യാര്‍ത്ഥികള്‍ വിസിയെ ഓഫീസില്‍ തടഞ്ഞു വെച്ചത്. നടപടിയെടുക്കുന്നത് വരെ ശക്തമായ സമരമെന്ന് വിദ്യാര്‍ത്ഥി യൂണിയന്‍ വ്യക്തമാക്കി. സര്‍വ്വകലാശാല നേരിട്ട് പൊലീസില്‍ പരാതി പറയുക, നജീബിനെ മര്‍ദ്ദിച്ച എബിവിപി പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുക്കുക, നജീബിനെ കണ്ടെത്തുന്നവര്‍ക്ക് 50000 രൂപ പാരിതോഷികം നല്‍കുക എന്നിവയാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍.
സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്ന സമരവുമായി മുന്നോട്ട് പോയാല്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെന്ന് വി.സി വ്യക്തമാക്കി. വിദ്യര്‍ത്ഥിയെ കാണാതായതിന്റെ പേരില്‍ സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനം സ്തംഭിപ്പിക്കുന്നത് ശരിയല്ല. പൊലീസില്‍ പരാതി നല്‍കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിച്ചതായും വിസി അറിയിച്ചു.
എന്നാല്‍, വ്യക്തമായ ഉറപ്പു കിട്ടാതെ സമരം അവസാനിപ്പിക്കില്ലെന്ന് വിദ്യാര്‍ത്ഥി നേതാക്കള്‍ വ്യക്തമാക്കി. സമരം സംഘര്‍ഷത്തിലേക്ക് നീങ്ങിയതിനെ തുടര്‍ന്നാണ് ഉപരോധ സമരം അവസാനിപ്പിച്ചത്.
