കുമ്പസാരചൂഷണം ; പീഡിപ്പിച്ചിട്ടില്ലെന്ന് അറസ്റ്റിലായ വൈദികന്‍

First Published 12, Jul 2018, 6:17 PM IST
job mathew arrest followup
Highlights

  • യുവതിയെ പീഡിപ്പിച്ചിട്ടില്ലെന്ന് അറസ്റ്റിലായ വൈദികന്‍ ജോബ് മാത്യു. 

തിരുവല്ല:  യുവതിയെ പീഡിപ്പിച്ചിട്ടില്ലെന്ന് അറസ്റ്റിലായ വൈദികന്‍ ജോബ് മാത്യു. പരാതിക്കാരിയുമായി അടുത്ത പരിചയമുണ്ട്. പലപ്പോഴും ആശ്രമത്തില്‍വച്ച് കണ്ടിട്ടുണ്ടെന്നും കുമ്പസാരിച്ചിട്ടുണ്ടോ എന്ന് ഓര്‍‌മ്മയില്ലെന്നും ഫാ.ജോബ് മാത്യു പറഞ്ഞു. 

അതേസമയം വൈദികനെതിരെ സാക്ഷിമൊഴികള്‍ പൊലീസിന് കിട്ടി. പരാതിക്കാരി കുമ്പസാരിക്കാന്‍ വൈദികന്‍റെ അടുത്ത് എത്തിയിരുന്നതായി സാക്ഷി മൊഴിയുണ്ട്. വൈദികന്‍റെ ആശ്രമത്തില്‍ ഇവര്‍ എത്തിയിരുന്നതായും, മുറിയിലേക്ക് കൂട്ടിക്കൊണ്ട് പോകുന്നത് കണ്ടതായും ദൃക്സാക്ഷിമൊഴിയില്‍ പറയുന്നു. സാക്ഷികളുടെ രഹസ്യമൊഴിയും ക്രൈംബ്രൈഞ്ച് രേഖപ്പെടുത്തും.

വൈദികർ യുവതിയെ പീഡിപ്പിച്ച കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ നിഷേധിച്ചതിനെ തുടർന്നാണ് രണ്ടാം പ്രതിയായ ഫാദർ ജോബ് മാത്യുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

loader