ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി ദില്ലിയില്‍ ഗതാഗതക്കുരുക്കില്‍ കുടങ്ങി. വിമാനത്താവളത്തില്‍ നിന്ന് താമസസ്ഥാലത്തേക്കുള്ള വഴി മധ്യേയാണ് കെറിയും സംഘവും കുടുങ്ങിയത്. ഒപ്പമുണ്ടായിരുന്ന അമേരിക്കന്‍ മാധ്യമസംഘവും ഗതാഗതക്കുരുക്കില്‍പ്പെട്ടു. കനത്ത മഴയില്‍ ദില്ലിയില്‍ കനത്ത ഗതാഗതക്കുരുക്കാണുണ്ടായത്. എല്ലാ ട്രാഫിക് സിഗ്നലുകള്‍ക്ക് മുന്നിലും വാഹനങ്ങളുടെ നീണ്ട നിര ദൃശ്യമായിരുന്നു. മഴ നാളെയും തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ റിപ്പോര്‍ട്ട്.