ഇറാഖിലെ ഐ.എസ് ശക്തികേന്ദ്രമായ മൊസൂളിന്റെ നിയന്ത്രണം മണിക്കൂറുകള്‍ക്കകം ഏറ്റെടുക്കാനാകുമെന്ന് സൈന്യം അവകാശപ്പെട്ടു. അവസാന വിജയം തൊട്ടടുത്താണെന്ന് ഇറാഖി ടെലിവിഷനും റിപ്പോര്‍ട്ട് ചെയ്തു. ഇതിന് പിന്നാലെ മൊസൂളില്‍ സൈനികര്‍ ആഹ്ലാദപ്രകടനം നടത്തുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നു. കഴിഞ്ഞ ഒക്ടോബറിലാണ് അമേരിക്കയുടെ നേതൃത്വത്തില്‍ ഇറാഖി സേന മൊസൂള്‍ തിരിച്ചു പിടിക്കാനുള്ള ശ്രമം തുടങ്ങിയത്.