കഴിഞ്ഞ ലോകകപ്പിൽ ഗോൾഡന്‍ ബൂട്ട് നേടിയ താരത്തിന് ഇത്തവണ പ്രതീക്ഷയ്ക്കൊത്ത പ്രകടനം നടത്താനായിട്ടില്ല
മോസ്കോ: ലോകകപ്പിലെ നിര്ണായകമായ പ്രീ ക്വാര്ട്ടര് പോരാട്ടത്തില് കൊളംബിയ ഇന്ന് രാത്രി ഇംഗ്ലണ്ടിനെ നേരിടുകയാണ്. കൊളംബിയന് ആരാധകര് കടുത്ത നിരാശയിലാണ്. കഴിഞ്ഞ ലോകകപ്പില് സൂപ്പര്താരമായി ഉദിച്ചുയര്ന്ന ഹാമിഷ് റോഡ്രീഗസിന് കഴിഞ്ഞ മത്സരത്തിനിടെ ഏറ്റ പരിക്കാണ് ആരാധകരുടെ നിരാശക്ക് കാരണം. ഇംഗ്ലണ്ടിനെതിരായ പ്രീ ക്വാര്ട്ടര് പോരാട്ടത്തില് റോഡ്രീഗസ് കളിച്ചേക്കില്ലെന്ന റിപ്പോര്ട്ടുകളാണ് ഇതുവരെ പുറത്തുവന്നിരുന്നത്.
എന്നാല് കൊളംബിയന് ആരാധകര്ക്ക് ആശ്വാസം പകരുന്ന വാക്കുകളുമായി പരിശീലകന് ജോസ് പെക്കര്മാന് രംഗത്തെത്തി. റോഡ്രിഗസിന്റെ പരിക്ക് ഗുരുതരമല്ലെന്നും അദ്ദേഹത്തിന് ഇന്ന് ഇംഗ്ലണ്ടിനെതിരായ മത്സരത്തില് കളിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും പെക്കര്മാന് പ്രത്യാശ പ്രകടിപ്പിച്ചു. മെഡിക്കല് റിപ്പോര്ട്ട് ശുഭ സൂചനയാണ് നല്കുന്നതെന്നും അദ്ദേഹം കൂട്ടിചേര്ത്തു.

സെനഗലിനെതിരായ മത്സരത്തിലാണ് റോഡ്രിഗസിന് കണങ്കാലിന് പരിക്കേറ്റത്. ശനിയാഴ്ച പരിശീലനത്തിന് താരം ഇറങ്ങിയിരുന്നില്ല. ലോകകപ്പിന്റെ തുടക്കം മുതല് പരിക്കുമൂലം വലഞ്ഞ താരം ഇതുവരെ ഒരു മത്സരം മാത്രമാണ് പൂര്ണ്ണ സമയം കളിച്ചത്. സെനഗലിനെതിരായ അവസാന മത്സരത്തില് 31-ാം മിനിറ്റിൽ തന്നെ റോഡ്രീഗസിനെ പരിശീലകന് തിരിച്ചു വിളിച്ചിരുന്നു.
കഴിഞ്ഞ ലോകകപ്പിൽ ഗോൾഡന് ബൂട്ട് നേടിയ കൊളംബിയന് താരത്തിന് ഇത്തവണ പ്രതീക്ഷയ്ക്കൊത്ത പ്രകടനം നടത്താനായിട്ടില്ല. എന്നാല് ഫാല്ക്കാവോ ഫോമിലെത്താത്ത സാഹചര്യത്തില് റോഡ്രീഗസിന്റെ സാന്നിധ്യം നോക്കൗട്ടില് കൊളംബിയയുടെ മുന്നേറ്റത്തില് നിര്ണായകമാകും.
