കൊച്ചി: ദേശാഭിമാനി കൊച്ചി ബ്യൂറോയിലെ സീനിയര്‍ റിപ്പോര്‍ട്ടറും എഴുത്തുകാരനുമായ ഷഫീഖ് അമരാവതി അന്തരിച്ചു. 44 വയസ്സായിരുന്നു. ഫോര്‍ട്ട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വൈകിട്ട് എട്ടോടെയായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെതുടര്‍ന്ന് വൈകിട്ട് ഏഴരയോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഗീത സംബന്ധിയായ നിരവധി പുസ്തകങ്ങളുടെ രചയിതാവ്, ഗായകന് എന്നീ നിലകളിലും പ്രശസ്തനായിരുന്നു. സംസ്കാരം നാളെ രാവിലെ പതിനൊന്നിന് കല്‍വത്തി ജുമാ മസ്ജിദ് ഖബറിസ്ഥാനില്‍ നടക്കും.
മാധ്യമപ്രവര്ത്തകന് ഷഫീഖ് അമരാവതി അന്തരിച്ചു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos
