ചെന്നൈ: ജോയ് ആലുക്കാസിന്റെ ജ്വല്ലറികളിലും ഓഫീസുകളിലും ആദായനികുതി വകുപ്പിന്റെ രാജ്യവ്യാപക റെയ്ഡ്. ചെന്നൈ ടി നഗറിലെയും കൊച്ചിയിലെയും കോർപ്പറേറ്റ് ഓഫീസുകളിൽ അടക്കമാണ് റെയ്ഡ് നടക്കുന്നത്. തമിഴ്നാട്ടിലെ കോയമ്പത്തൂർ, തിരുച്ചിറപ്പള്ളി, പുതുച്ചേരി, തിരുനെൽവേലി എന്നിങ്ങനെ പത്ത് ഇടങ്ങളിലെ ജൂവലറികളിൽ രാവിലെ 10 മണിയോടെയാണ് റെയ്ഡ് തുടങ്ങിയത്.

തമിഴ്നാട്ടിൽ നടക്കുന്ന റെയ്ഡുകൾക്ക് കേരളത്തിൽ നിന്നുള്ള ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരാണ് നേതൃത്വം കൊടുക്കുന്നത്. തമിഴ്നാട്ടിലെ ഐ ടി വകുപ്പുദ്യോഗസ്ഥരും റെയ്ഡിൽ പങ്കെടുക്കുന്നു. എൺപതോളം വരുന്ന ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരടങ്ങിയ ടീമാണ് റെയ്ഡ് നടത്തുന്നത്. കഴിഞ്ഞ മൂന്ന് വർഷത്തെ ആദായനികുതി രേഖകളിലെ പൊരുത്തക്കേടുകളാണ് പ്രധാനമായും അന്വേഷിയ്ക്കുന്നത്. ഈ കാലയളവിൽ ജോയ് ആലുക്കാസ് ഗ്രൂപ്പ് നടത്തിയ ഇടപാടുകളും അന്വേഷണവിധേയമാകും.

അതേസമയം മറ്റൊരു ജ്വല്ലറി ഗ്രൂപ്പായ മഞ്ഞളി ജ്വല്ലേഴ്സിന്റെ കടകളിലും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.