Asianet News MalayalamAsianet News Malayalam

ജസ്റ്റിസ് ആന്‍റണി ഡൊമിനിക് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്

Justice antony dominic appointed as chief justice of kerala hc
Author
First Published Feb 6, 2018, 7:26 PM IST

ദില്ലി: ജസ്റ്റിസ് ആന്‍റണി ഡൊമിനിക്കിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ച് രാഷ്ട്രപതിയുടെ വിജ്ഞാപനം ഇറങ്ങി. കേരള ഹൈക്കോടതിയുടെ ആക്റ്റിംഗ് ചീഫ് ജസ്റ്റിസായിരുന്നു ജസ്റ്റിസ് ആന്‍റണി ഡൊമിനിക്. 

1956 ൽ ജനിച്ച ജസ്റ്റിസ് ആന്‍റണി ഡൊമിനിക് മംഗലാപുരത്തെ എസ് ഡി എം ലോ കോളേജിൽ നിന്നാണ് നിയമ ബിരുദം നേടിയത്. 1986ൽ കേരള ഹൈക്കോടതിയിൽ പ്രാക്ടീസ് തുടങ്ങി. 2007 ൽ കേരള ഹൈക്കോടതിയിൽ അഡിഷണൽ ജഡ്ജായി നിയമിതനായി. 2008 ൽ സ്ഥിരം ജഡ്ജായി നിയമിതനായി.
 

Follow Us:
Download App:
  • android
  • ios