ജസ്റ്റിസ് കെമാല്‍പാഷയെ ക്രിമിനല്‍ കേസുകള്‍ പരിഗണിക്കുന്നതില്‍ നിന്നും മാറ്റി

ദില്ലി: ഹൈക്കോടതിയിലെ ജ‍‍‍ഡ്ജിമാരുടെ പരിഗണനാ വിഷയങ്ങളില്‍ മാറ്റം. ജസ്റ്റിസ് കെമാല്‍ പാഷയെ ക്രമിനൽ കേസ് പരിഗണിക്കുന്നതിൽ നിന്നും മാറ്റി. തിങ്കളാഴ്ച മുതൽ അപ്പീൽ ഹര്‍ജികൾ മാത്രമായിരിക്കും കെമാല്‍ പാഷയുടെ ബഞ്ചിൽ വരിക.

ഷുബൈബ് വധക്കേസിലും സഭാ കേസിലും വിധ വന്നതിന് പിന്നാലെയാണ് സ്ഥാനമാറ്റം. ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് സ്ഥാനമാറ്റ ഉത്തരവ് ഇറക്കിയത്. വേനലവധിക്ക് കോടതിയടയ്ക്കാനിരിക്കെയാണ് സ്ഥാനമാറ്റത്തിന് ഉത്തരവ്. ഹൈക്കോടതിയിലെ 23 ജഡ്ജിമാര്‍ക്ക് സ്ഥാനമാറ്റമുണ്ടെന്നും സ്വാഭാവിക നടപടിയെന്നും വിശദീകരണം.

ഹൈക്കോടതിയിലെ പതിവ് നടപടി ക്രമങ്ങളുടെ ഭാഗമാണിത്. മൂന്നുമാസം കൂടുമ്പോള്‍ ജ‍ഡ്ജിമാരുടെ പരിഗണനാ വിഷയങ്ങള്‍ മാറ്റാറുണ്ട്. ചീഫ് ജസ്റ്റീസ് ആന്‍റണി ഡോമനിക് ചുമതലയേറ്റ ശേഷം ആദ്യമായാണ് ജഡ്ജിമാരുടെ പരിഗണനാ വിഷയങ്ങളില്‍ മാറ്റം വരുന്നത്