Asianet News MalayalamAsianet News Malayalam

കൊച്ചി ക്യാന്‍സര്‍ സെന്ററില്‍ ഡോക്ടര്‍മാരെ നിയമിക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്ന് ജസ്റ്റിസ് ജെ.ബി കോശി

justice jb koshi visits kochi cancer centre
Author
First Published Jul 11, 2016, 4:59 PM IST

കൊച്ചിയിലെ സ്വകാര്യ ആശുപത്രികളുടെയും തിരുവന്തപുരത്തെ ഉദ്യോഗസ്ഥരുടെയും സ്വാധീനത്തിന് വഴങ്ങി കൊച്ചി ക്യാന്‍സര്‍ സെന്ററിന്റെ പ്രവര്‍ത്തനം തുടങ്ങാന്‍ വൈകുന്നതിനെതിരെയുളള പരാതി അന്വേഷിക്കാനായിരുന്നു മനുഷ്യാവകാശ കമ്മീഷന്റെ സന്ദര്‍ശനം. കഴിഞ്ഞ ദിവസത്തെ സിറ്റിങ്ങില്‍ കേസ് പരിഗണിച്ചപ്പോള്‍ സര്‍ക്കാരിനും ക്യാന്‍സര്‍ സെന്ററിനും വേണ്ടി ആരും ഹാജരായിരുന്നില്ല. ഇതേത്തുടര്‍ന്നാണ് സ്ഥലം സന്ദര്‍ശിക്കാനുളള തീരുമാനം. രാവിലെ പത്തുമണിയോടെ ക്യാന്‍സര്‍ സെന്ററിലെത്തിയ  മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍  ജെ.ബി കോശി സെന്റിന്റെ കെട്ടിട സമുച്ചയം പരിശോധിച്ചു.

ഒപി തുടങ്ങാനുളള സൗകര്യങ്ങളും അദ്ദേഹം നോക്കി കണ്ടു. ആശുപത്രി പ്രവര്‍ത്തിച്ച് തുടങ്ങാനാവശ്യമായ ഉപകരണങ്ങളും കെട്ടിടവും തയ്യാറായതായി സെപ്ഷ്യല്‍ ഓഫീസറുടെ ചുമതല വഹിക്കുന്ന ജില്ലാ കളക്ടര്‍ എം.ജി രാജമാണിക്യം അദ്ദേഹത്തെ ധരിപ്പിച്ചു. നാലു ഓങ്കോളജി ഡോക്ടര്‍മാരെ ലഭിച്ചാല്‍ ഒ.പി തുടങ്ങാനാകുമെന്നും കളക്ടര്‍ അറിയിച്ചു.ഇതിനാവശ്യമായ നിര്‍ദേശംa സര്‍ക്കാരിന് നല്‍കുമെന്ന് ജസ്റ്റിസ് ജെ.ബി കോശി പറഞ്ഞു.

Follow Us:
Download App:
  • android
  • ios