തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല. ശബരിമലയിലെ  വിധി നടപ്പിലാക്കിയതിലൂടെ രാജ്യദ്രോഹകുറ്റമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയത് എന്നാണ് കോണ്‍ഗ്രസ് നേതാവ് ഏഷ്യാനെറ്റ് ന്യൂസ് അവറില്‍ പറഞ്ഞത്.

ക്രമസമാധാന പ്രശ്നം ഇല്ലാത്ത രീതിയില്‍ യുവതി പ്രവേശനം നടപ്പിലാക്കണം എന്നാണ് സുപ്രീംകോടതി വിധിയെന്നും, എന്നാല്‍ ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്ന് അറിഞ്ഞിട്ടും സംസ്ഥാനത്ത് ജാതിതിരിച്ചും ഉപജാതി തിരിച്ചും സംഘര്‍ഷം ഉണ്ടാക്കാനുള്ള നടപടികള്‍ എടുത്തത് മുഖ്യമന്ത്രിയാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ചൂട്ടുപിടിച്ച മുഖ്യമന്ത്രിയുടെ പ്രവര്‍ത്തി രാജ്യദ്രോഹത്തിന്‍റെ പരിധിയില്‍ വരുന്നതാണ്.

കലാപം ഉണ്ടാക്കാനുള്ള പ്രവൃത്തി കളാണ് മുഖ്യമന്ത്രി നടത്തിയത് അതിനാല്‍ തന്നെ മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനങ്ങള്‍ രാജ്യദ്രോഹത്തിന്‍റെ പരിധിയില്‍ വരുന്നതാണെന്ന് ജ്യോതികുമാര്‍ ഏഷ്യാനെറ്റ് ന്യൂസ് അവറില്‍ പറഞ്ഞു.