ബാര്‍ ലൈസന്‍സ് അനുവദിച്ചതില്‍ അന്നത്തെ എക്‌സൈസ് കെ ബാബു പദവി ദുരുപയോഗം ചെയ്തു. ലൈസന്‍സ് അനുവദിച്ചതും ബാറുകള്‍ പൂട്ടിയതും ദുരുദ്ദേശത്തോടെയെന്ന് എഫ്ഐആറില്‍ പറയുന്നു. ബാര്‍, ബിയര്‍ പാര്‍ലര്‍ ലൈസന്‍സ് അപേക്ഷകളില്‍ ചിലത് മാസങ്ങളോളം തടഞ്ഞുവച്ചു. ചിലത് അപേക്ഷ കിട്ടിയപ്പോള്‍ തന്നെ അനുവദിച്ചു. ഇതിനു പിന്നില്‍ ദുരുദ്ദേശവും ഗൂഢാലോചനയുമുണ്ട് . ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടച്ചുപൂട്ടിയതിലും കുറ്റകരമായ ഇടപെടലുണ്ടായിയെന്നും എഫ്ഐആറില്‍ പറയുന്നു. എഫ്ഐആറിന്റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി.