തിരുവനന്തപുരം: പ്രമുഖ ഗാന്ധിയനും സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന കെ.ഇ.മാമ്മൻ (97) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് നെയ്യാറ്റിന്‍കര സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്തിരുന്നയാളാണ് കെ.ഇ മാമന്‍. മദ്യ വിരുദ്ധപ്രസ്ഥാനങ്ങളുടെ മുന്നണി പോരാളിയായിരുന്നു. അവിവാഹതനാണ് അദ്ദേഹം.
പ്രശസ്തമായ കണ്ടത്തില്‍ കുടുംബത്തില്‍ കെ.സി. ഈപ്പന്റെയും കുഞ്ഞാണ്ടമ്മയുടെയും ഏഴുമക്കളില്‍ ആറാമനായാണ് കണ്ടത്തില്‍ ഈപ്പന്‍ മാമ്മന്‍ എന്ന കെ.ഇ. മാമ്മന്‍ ജനിച്ചത്. നാഷനല്‍ ക്വയിലോണ്‍ ബാങ്ക് മാനേജരായിരുന്ന കെ.സി. ഈപ്പനും കുടുംബവും തിരുവനന്തപുരത്ത് താമസിക്കുന്ന കാലത്ത് 1921 ജൂലൈ 31ന് ആയിരുന്നു മാമ്മന്റെ ജനനം. കുട്ടിക്കാലം മുതലേ തന്നെ സ്വാതന്ത്യ്രസമരത്തിന്റെ ചൂടു കണ്ടാണ് മാമ്മന്‍ വളര്‍ന്നത്.
