Asianet News MalayalamAsianet News Malayalam

'കുട്ടികളെ പ്രദർശിപ്പിച്ചുള്ള സമരരീതി ശരിയല്ല'; എൻഡോസൾഫാൻ സമരക്കാർക്കെതിരെ ആരോഗ്യമന്ത്രി

സമരക്കാരുടെ ആവശ്യങ്ങൾ സര്‍ക്കാര്‍ അംഗീകരിച്ചതാണെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ. പിന്നെയെന്തിനാണ് അവർ സമരം ചെയ്യുന്നതെന്ന് അറിയില്ലെന്നും കെ കെ ശൈലജ.

k k shaylaja against exhibiting endosulfan victims in protest
Author
Thiruvananthapuram, First Published Feb 2, 2019, 3:46 PM IST

തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതരുടെ സമരത്തിനെതിരെ വിമര്‍ശനവുമായി ആരോഗ്യമന്ത്രി. കുട്ടികളെ പ്രദർശിപ്പിച്ചുള്ള സമരരീതി ശരിയല്ല. സമരക്കാരുടെ ആവശ്യങ്ങൾ  സര്‍ക്കാര്‍ അംഗീകരിച്ചതാണെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ തിരുവനന്തപുരത്ത് പറഞ്ഞു. 

അതേസമയം, സെക്രട്ടേറിയേറ്റിനുമുന്നിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കുടുംബത്തിന്‍റെ സമരം നാല് ദിവസം പിന്നിടുകയാണ്. അര്‍ഹരെ പട്ടികയില്‍പ്പെടുത്തുന്നതില്‍ തീരുമാനമാകാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് സമരസമിതി. ഇന്നലെ സർക്കാർ വിളിച്ച ചർച്ച പരാജയപ്പെട്ട സാഹചര്യത്തിൽ സമരം ശക്തമാക്കാനാണ് സമരസമിതിയുടെ തീരുമാനം.

നാളെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് സങ്കടയാത്ര നടത്തും. അർഹരായ മുഴുവൻ പേരെയും ഇരകളുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്നാണ് ആവശ്യം. എൻഡോസൾഫാൻ ബാധിതരായ ഒന്‍പത് കുട്ടികളും അവരുടെ രക്ഷിതാക്കളും അടക്കം മുപ്പതംഗ സംഘമാണ് തലസ്ഥാനത്ത് സമരം നടത്തുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കൂടുതല്‍ അമ്മമാര്‍ സമരത്തിനെത്തുമെന്നാണ് സമരസമിതി വ്യക്തമാക്കുന്നത്. 

Follow Us:
Download App:
  • android
  • ios