ഒക്ടോബർ 9 ന് രാവിലെ 11 മുതൽ ഉച്ചക്ക് 2 വരെ കോട്ടയത്ത് സർവമത പ്രാർത്ഥന സംഘടിപ്പിക്കുമെന്ന് കെ എം മാണി
കോട്ടയം: ശബരിമലയിലെ വിശ്വാസ പ്രമാണങ്ങൾക്കും ആചാരാനുഷ്ഠാനങ്ങൾക്കും കോട്ടം തട്ടുന്ന വിധത്തിലുള്ള സുപ്രീം കോടതി ഉത്തരവിനെതിരെ പുന:പരിശോധനാ ഹർജി നൽകണമെന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് എം .
ഇതു സംബന്ധിച്ച് കേരള കോൺഗ്രസിന്റെ 55-ാം ജന്മദിനമായ ഒക്ടോബർ 9 ന് രാവിലെ 11 മുതൽ ഉച്ചക്ക് 2 വരെ കോട്ടയത്ത് സർവമത പ്രാർത്ഥന സംഘടിപ്പിക്കുമെന്ന് ചെയർമാൻ കെ എം മാണി അറിയിച്ചു.
എല്ലാ ജനവിഭാഗങ്ങളുടെയും ആത്മീയ സംസ്കാരത്തിനും ആചാരാനുഷ്ഠാനങ്ങൾക്കും പരിഗണനയും സംരക്ഷണവും ഉറപ്പുവരുത്തണമെന്ന് സർക്കാരിനോടും ദേവസ്വം ബോർഡിനോടും ആവശ്യപ്പെട്ടു കൊണ്ടാണ് കേരള കോൺഗ്രസ് എം സർവമത പ്രാർത്ഥന നടത്തുന്നത്.
