മന്ത്രിമാ‍ർ സന്ദർശിക്കാത്തത് തെറ്റെന്ന് മുരളീധരൻ 

പത്തനംതിട്ട: കാലവർഷ കെടുതി കൈകാര്യം ചെയ്യുന്നതിൽ സർക്കാരിനെ വിമർശിച്ച് കെ. മുരളീധരൻ എം.എൽ.എ. പ്രധാനമന്ത്രിയെ കൊണ്ട് വരെ പറയിപ്പിക്കുന്ന സാഹചര്യം മുഖ്യമന്ത്രി ഉണ്ടാക്കി. മന്ത്രിമാർ ദുരിത ബാധിത മേഖലകളിൽ സന്ദർശിക്കാത്തത് ശരിയായില്ല. മുഖ്യമന്ത്രി തന്നെ ഇവിടെ സന്ദർശനം നടത്തി കേന്ദ്രത്തിന് സാഹചര്യം വ്യക്തമാക്കി കൊടുക്കണമെന്നും കെ. മുരളീധരൻ പത്തനംതിട്ടയിൽ പറഞ്ഞു.

ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ചു റിപ്പോർട്ട് തയാറാക്കി പ്രധാനമന്ത്രിയെ വീണ്ടും കാണാൻ മുഖ്യമന്ത്രി തയാറാവണം. കേരളത്തിന് അർഹമായ സഹായങ്ങൾ വാങ്ങിയെടുക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. സുനിൽകുമാർ ഒഴികെ ഒരു മന്ത്രിയും പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.