തിരുവനന്തപുരം: ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെ. എം മാണിയെ കാക്കുന്നില്ലെന്ന് കെ. മുരളീധരന്‍ എം.എല്‍.എ. ആര് വന്നാലും ഇല്ലെങ്കിലും ചെങ്ങനൂരില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനവുമായി യുഡിഎഫ് മുന്നോട്ടുപോകുമെന്നും മുരളീധരന്‍ പറഞ്ഞു. 

വീരേന്ദ്രകുമാര്‍ ഒഴികെ ആര്‍ക്കും യുഡിഎഫിലേക്ക് തിരിച്ച് വരാം എന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. സിറ്റിംഗ് എംഎല്‍എ കെ.കെ. രാമചന്ദ്രന്‍ നായരുടെ മരണത്തെ തുടര്‍ന്നാണ് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. 

2006-ലും 2016-ലും ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായ പി.സി.വിഷ്ണുനാഥ് ജയിച്ചു കയറിയ മണ്ഡലമായിരുന്നു ചെങ്ങന്നൂര്‍. എന്നാല്‍ 2016-ലെ ത്രികോണ മത്സരത്തില്‍ സിപിഎം സ്ഥാനാര്‍ഥി കെകെ രാമചന്ദ്രന്‍ നായരോട് സിറ്റിംഗ് എംഎല്‍എയായ വിഷ്ണുനാഥിനെ പരാജയപ്പെടുത്തി മണ്ഡലം പിടിക്കുകയായിരുന്നു