കഴിവില്ലെങ്കില്‍ ആഭ്യന്തരം പിണറായി മറ്റാരെയെങ്കിലും ഏല്‍പ്പിക്കണം: കെ സുധാകരന്‍
തിരുവനന്തപുരം: ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യാൻ കഴിവില്ലെങ്കിൽ പിണറായി വകുപ്പ് ഭരണം മറ്റാരെയെങ്കിലും ഏൽപ്പിക്കണമെന്ന് കോൺഗ്രസ് നേതാവ് കെ സുധാകരൻ പറഞ്ഞു. ആലുവ സംഭവത്തിൽ ഉൾപ്പെട്ട പൊലീസുകാർക്കെതിരെ ശക്തമായ നടപടി ഉണ്ടാകണം. ഇല്ലെങ്കിൽ സമരം ആരംഭിക്കുമെന്നും സുധാകരൻ പറഞ്ഞു. പൊലീസ് മർദ്ദനത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന ഉസ്മാനെ സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
