കുടുംബ ബന്ധങ്ങളാണ് ഇന്ത്യന്‍ സംസ്കാരത്തിന്‍റെ അടിസ്ഥാനം. വിശ്വാസ കാര്യങ്ങളില്‍ സുപ്രീംകോടതി ഇടപെടരുതെന്നും സുധാകരന്‍ കുറ്റപ്പെടുത്തി. 

തിരുവനന്തപുരം: വിവാഹേതര ബന്ധങ്ങളിലും ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തിലും സുപ്രധാനമായ വിധി നടത്തിയ സുപ്രീംകോടതിയെ അധിക്ഷേപിച്ച് കെ.സുധാകരന്‍. സമനില തെറ്റിയ ജഡ്ജിയാണ് വിധി പ്രസ്താവിച്ചതെന്നാണ് ജി.സുധാകരന്‍റെ അധിക്ഷേപം. കുടുംബ ബന്ധങ്ങളാണ് ഇന്ത്യന്‍ സംസ്കാരത്തിന്‍റെ അടിസ്ഥാനം. വിശ്വാസ കാര്യങ്ങളില്‍ സുപ്രീംകോടതി ഇടപെടരുതെന്നും സുധാകരന്‍ കുറ്റപ്പെടുത്തി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അയപ്പ ഭക്തന്മാരെ പ്രത്യേക വിഭാഗമായി കണക്കാക്കാനാകില്ലെന്നും ശാരീരിക അവസ്ഥയുടെ പേരിലുള്ള വിവേചനം ഭരണഘടനാ വിരുദ്ധമെന്നുമാണ് കോടതി വിധി പ്രസ്താവിക്കവേ ചൂണ്ടിക്കാണിച്ചത്. ഭരണഘടനയുടെ 25 ാം വകുപ്പ് തരുന്ന അവകാശങ്ങള്‍ക്ക് ജൈവീക, മാനസിക ഘടകങ്ങൾ തടസമല്ലെന്നും കോടതി വിശദമാക്കിയിരുന്നു. ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങൾ സത്രീകളുടെ അവകാശങ്ങൾക്ക് എതിരാണ്, ഹിന്ദു സ്ത്രീകളുടെ അവകാശം നിരോധിക്കുന്ന നടപടിയാണ് ശബരിമലയിലേതെന്നും കോടതി വ്യക്തമാക്കിയിരുന്നു. 

വിവാഹേതര ബന്ധം ക്രിമിനല്‍ കുറ്റമല്ലെന്നായിരുന്നു സുപ്രീംകോടതിയുടെ വിധി. വിവാഹേതര ലൈംഗിക ബന്ധം ക്രിമിനൽ കുറ്റമാക്കുന്ന ഐ.പി.സി 497-ആം വകുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് വിധി. ഭർത്താവ് സ്ത്രീകളുടെ യജമാനൻ അല്ല, സ്ത്രീകളുടെ ആത്മാഭിമാനം സുപ്രധാനമാണെന്ന് സുപ്രീം കോടതി വിധിയില്‍ വ്യക്തമാക്കിയിരുന്നു.