ഉദുമ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. സുധാകരന്‍ തെരഞ്ഞെടുപ്പ് പര്യടനത്തിലാണ്. ജനങ്ങളെ കണ്ട് വോട്ട് അഭ്യര്‍ത്ഥിച്ച് നീങ്ങുന്നത് അദ്ദേഹത്തിന്റെ മണ്ഡലത്തിലാണെന്ന് കരുതിയെങ്കില്‍ തെറ്റി. യു.എ.ഇയിലെ ഷാര്‍ജയിലാണ് ഇപ്പോള്‍ സുധാകരന്റെ പ്രചാരണ പരിപാടികള്‍ അരങ്ങേറുന്നത് ഉദുമ മണ്ഡലത്തിലെ പ്രവാസികളെ കാണാനും അവരുടെ കുടുംബങ്ങളുടെ വോട്ട് ഉറപ്പാക്കാനുമാണ് സുധാകരന്‍ എത്തിയത്. ഷാര്‍ജയിലെ വെജിറ്റബിള്‍ മാര്‍ക്കറ്റ്, റോള, ദേര ദുബായിലെ ഇറാനി മാര്‍ക്കറ്റ്, നൈഫ് സൂഖ്, അബുദാബിയിലെ മദീന സായിദ് മാള്‍, കോര്‍ണീഷ്, ഇലക്ട്ര റോഡ് എന്നിവിടങ്ങളിലെല്ലാം ഇദ്ദേഹത്തിന്‍റെ പര്യടനം നീണ്ടു. 

രണ്ട് ദിവസങ്ങളിലായാണ് ഇദ്ദേഹം യു.എ.ഇയില്‍ തെരഞ്ഞെടുപ്പ് പര്യടനം നടത്തുന്നത്. വെള്ളിയാഴ്ച രാവിലെ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ നടക്കുന്ന സംയുക്ത യു.ഡി.എഫ് കണ്‍വന്‍ഷനില്‍ അദ്ദേഹം പങ്കെടുക്കും. ഉച്ചയ്‌ക്ക് രണ്ടര മുതല്‍ ദേര അല്‍ ബറാഹയിലെ കെ.എം.സി.സി ആസ്ഥാനത്തും കണ്‍വന്‍ഷന്‍ വിളിച്ചിട്ടുണ്ട്. സ്ഥാനാര്‍ത്ഥികള്‍ പ്രവാസികളെത്തേടി വരാന്‍ തുടങ്ങിയതോടെ സന്തോഷത്തിലാണ് പലരും. തങ്ങളുടെ ശക്തി രാഷ്‌ട്രീയക്കാര്‍ തിരിച്ചറിയുന്നുണ്ടല്ലോ എന്ന സന്തോഷം