കോഴിക്കോട്: യുവതികളെ ശബരിമലയില്‍ എത്തിച്ചതിന് പിന്നില്‍ സിപിഎം എന്ന്  കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്‍റ് കെ സുധാകരന്‍. ദേവസ്വം ബോർഡ് നൽകിയ സാവകാശ ഹർജിയിൽ തീരുമാനം വരുന്നത് വരെയെങ്കിലും ശബരിമലയിൽ സർക്കാർ യുവതീ പ്രവേശനം അനുവദിക്കരുതായിരുന്നു.

ബിന്ദുവിനും കനക ദുർഗക്കും വാടകയ്ക്ക് മുറിയെടുത്ത് നൽകിയത് കണ്ണൂരിൽ നിന്നുള്ള ഷിജിത്ത് എന്ന പൊലീസുകാരനാണ്. എസ്എഫ്ഐ മട്ടന്നൂർ മുൻ ഏരിയാ സെക്രട്ടറിയായ ഈ പൊലീസുകാരൻ പിണറായിയുടെ വിശ്വസ്തനാണെന്നും സുധാകരൻ പറഞ്ഞു. കേരളത്തിലെ കലാപത്തിന് ഉത്തരവാദി പിണറായിയെന്നും സുധാകരൻ കോഴിക്കോട് പറഞ്ഞു. തറവാട്ടിൽ പിറന്ന ഒരു യുവതിയും ശബരിമലയിൽ പോകില്ലെന്ന് കെ സുധാകരൻ പറഞ്ഞു.