കെപിസിസി അധ്യക്ഷനാവാന്‍ തനിക്കും ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ ഇത്തരം തിരഞ്ഞെടുപ്പുകളില്‍ പല കാര്യങ്ങളും പരിഗണനയില്‍ വരും. തനിക്ക് ഇനിയും അവസരങ്ങളുണ്ട്.  സുധാകരന് അതൃപ്തിയുണ്ടെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. 

കൊച്ചി: കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുക്കുന്നതായി കെ.സുധാകരന്‍. വര്‍ക്കിംഗ് പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷമുണ്ട്. ഇത് ജീവിതത്തിലെ ധന്യമുഹൂര്‍ത്തമാണ്. ഇതിന് എഐസിസി നേതൃത്വത്തോട് നന്ദി പറയുന്നു.

കെപിസിസി അധ്യക്ഷനാവാന്‍ തനിക്കും ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ ഇത്തരം തിരഞ്ഞെടുപ്പുകളില്‍ പല കാര്യങ്ങളും പരിഗണനയില്‍ വരും. തനിക്ക് ഇനിയും അവസരങ്ങളുണ്ട്. സുധാകരന് അതൃപ്തിയുണ്ടെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. 

കോണ്‍ഗ്രസ് പാര്‍ട്ടി ഇപ്പോള്‍ ആള്‍ക്കൂട്ടമാണ്. ഇതു മാറണം. പാര്‍ട്ടി തലത്തില്‍ അഴിച്ചു പണി വേണം. രണ്ട് ഫാസിസ്റ്റ് പാര്‍ട്ടികളോട് പിടിച്ചു നില്‍ക്കണമെങ്കില്‍ സെമി കേഡര്‍ പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറണം - ഭാവി പദ്ധതികള്‍ പങ്കുവച്ചു കൊണ്ട് സുധാകരന്‍ പറഞ്ഞു.