പദവികള്‍ കൈകാര്യം ചെയ്യാന്‍ ധാരാളം നേതാക്കളുണ്ട് നേതാക്കള്‍ പരസ്യ പ്രസ്താവന ഒഴിവാക്കണം
കണ്ണൂര്: കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചാൽ സന്തോഷത്തോടെ സ്വീകരിക്കുമെന്ന് കെ. സുധാകരൻ. കോൺഗ്രസിൽ ഏതു പദവികൾ ഏറ്റെടുക്കാനും കഴിവുള്ളവർ ധാരാളമുണ്ട്. ആഭ്യന്തര വിഷയങ്ങളിൽ മുതിർന്ന നേതാക്കൾ അടക്കം പരസ്യ പ്രസ്താവന ഒഴിവാക്കണമെന്നും കെ. സുധാകരന് പറഞ്ഞു. കോണ്ഗ്രസില് പുതിയ അധ്യക്ഷനെ തീരുമാനിക്കാന് ചര്ച്ചകള് ചൂടുപിടിക്കുന്നതിനിടെയാണ് കെ. സുധാകരന്റെ പ്രതികരണം.
മുല്ലപ്പള്ളി രാമചന്ദ്രൻ, കെ സുധാകരൻ, കൊടിക്കുന്നിൽ സുരേഷ്, കെവി തോമസ് തുടങ്ങി പല പേരുകൾ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഹൈക്കമാന്റിന്റെ പആലോചനയിലുണ്ട്. ഒരേ സമുദായത്തിൽ നിന്നുള്ളവർ പിസിസി അദ്ധ്യക്ഷനും പ്രതിപക്ഷനേതാവും ആകുന്നതിൽ അപാകതയില്ല എന്നാണ് നിശ്ചയിക്കുന്നതെങ്കിൽ വിഡി സതീശന് സാധ്യതയേറും.
കെ മുരളീധരൻ ഈ സ്ഥാനത്തേക്കില്ല എന്നറിയിച്ചിട്ടുണ്ട്. കേരളത്തിൽ സംഘടനാ ദൗർബല്യം പ്രകടമാണെന്നാണ് ഹൈക്കമാൻഡ് വിലയിരുത്തൽ. ബൂത്ത് കമ്മിറ്റികൾ പലയിടത്തും ഇല്ല. യൂത്ത് കോൺഗ്രസ് പോലും നിശ്ചലമാണെന്നും എഐസിസി വിലയിരുത്തുന്നു. ഈ സാഹചര്യത്തില് പുതിയ കെപിസിസി പ്രസിഡന്റ് ഉടനെ ഉണ്ടാകുമെന്നാണ് സൂചന.
